Jan 20, 2009

പ്രണയം എന്‍റെ കാഴ്ചപ്പാടില്‍


പ്രണയം പല രൂപങ്ങളില്‍ പല ഭാവങ്ങളില്‍ നമ്മെ തൊട്ടോ തോടാതെയോ നമ്മുടെ അടുത്ത് തന്നെയുണ്ട്‌
ഒരിക്കലും പ്രണയിച്ചിട്ടില്ല എന്ന് പറയുന്ന പലരും പ്രണയ പരാജയം സംഭവിച്ചവരോ പ്രണയം അറിയിക്കാന്‍കഴിയാതെ മനസ്സില്‍ കൊണ്ടു നടന്നവരോ ആയിരിക്കും.
തന്‍റെ ജീവിതത്തില്‍ ഒരിക്കലും പ്രണയിക്കില്ല എന്ന് പറയുന്നതു ജീവിതം ജീവിക്കില്ല എന്ന് പറയുന്നതുപോലെയാണ്. പ്രണയിക്കാത്തവരായി ആരും ഇല്ല.
ഇപ്പോള്‍ നിങ്ങളില്‍ ചിലര്‍ നെറ്റി ചുളിച്ചേക്കാം.
ഇവന്‍ എങ്ങിനെ ഇതു ഇത്ര ഉറപ്പിച്ചു പറയുന്നു , ഇവന് പ്രണയത്തെ പറ്റി എല്ലാം അറിയാമോ എന്ന്ചോദിക്കുകയും ചെയ്തേക്കാം.
സുഹൃത്തേ ഞാന്‍ പ്രണയത്തെപ്പറ്റി ഗവേഷണമൊന്നും നടത്തിയിട്ടില്ല.എങ്കിലും പ്രണയത്തിന്‍റെ കയ്പും മധുരവുംതിരിച്ചറിഞ്ഞിട്ടുണ്ട്. നിങ്ങള്ക്ക് പറയാമോ ഒരിക്കലെന്കിലും മനസ്സില്‍ മാത്രമായിട്ടെന്കിലും ഒരാളോടുംപ്രണയം തോന്നിയിട്ടില്ലെന്ന്....?
എങ്കില്‍ എനിക്ക് ഉറപ്പു പറയാനാവും നിങ്ങള്ക്ക് ഹൃദയമില്ലെന്ന്........