പ്രണയമേ നിന്നെ ഞാനെന്തു വിളിക്കണം
കണ്ണുകളറിയാതെ കരയുന്നു നീ പിന്നെ
ചുണ്ടുകളറിയാതെ പുഞ്ചിരിക്കുന്നു
സത്യങ്ങളൊക്കെച്ചിതയിലോടുക്കി -
യോരായിരം സത്യങ്ങള്‍ നിര്‍മ്മിചെടുക്കുന്നു
നിന്റേതു മാത്രം ഞാന്‍ എന്ന് ചൊല്ലുന്നു
പിന്നിരുപതു പേരോടുമത് തന്നെ പറയുന്നു
ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ചയെന്നോര്‍ക്കുന്നു
തല്‍ക്ഷണം അങ്ങോട്ട് പായുന്നു
നിറമുള്ള സ്വപ്‌നങ്ങള്‍ ഒരുപാട് തന്നു നീ
പറയാതെയറിയാതെ ഒരു നാള്‍ മടങ്ങുന്നു
തകരുന്ന ബന്ധങ്ങള്‍ മുള്ളായ് തറയ്ക്കുന്ന
നോവുന്ന ഹൃദയങ്ങള്‍ കാണാതെ പോകുന്നു
ഇരു മുഴം കയറില്‍, ഒരു വിഷക്കുപ്പിയില്‍
പൊലിയുന്ന ജന്മങ്ങള്‍ അമൃതായ് നുകരുന്ന-
പ്രണയമേ നിന്നെ ഞാന്‍ എന്ത് വിളിക്കണം
പ്രണയമെന്നല്ലാതെയെന്തു വിളിക്കാന്‍
May 5, 2009
പ്രണയമേ
Posted by പ്രണയത്തിന്റെ നിഴല്‍ at 10:09 PM
Subscribe to:
Post Comments (Atom)
1 comments:
ippo sariyayi
Post a Comment