May 11, 2009

ഒരു ഓര്‍മ


എന്നാണ് ഞാന്‍ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയത്...?
ആദ്യമായി കണ്ടപ്പോഴാണോ...അതോ ആദ്യം സംസാരിച്ചപ്പോഴോ...?
അറിയില്ല ....പക്ഷെ ഒന്നറിയാം
നീയെന്‍റെ സ്വപ്നങ്ങളില്‍ നിറഞ്ഞു തുടങ്ങുന്നതിനു മുന്‍പേ ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു, നീയറിയാതെ..
അത് നിന്നെ അറിയിക്കണമെന്നോ നീയെന്നെ പ്രനയിക്കണമെന്നോ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല എനിക്കെന്നും നിന്നെ കണ്ടാല്‍ മതിയായിരുന്നു,നിന്നോട് സംസാരിച്ചാല്‍ മതിയായിരുന്നു .നീയെന്നോട്‌ പറയുന്നഓരോ വാക്കും ഞാന്‍ കേട്ടിരുന്നത് മനസ്സ് കൊണ്ടായിരുന്നു. ദൂരെ നിന്നെങ്കിലും നിന്നെ ഒരു നോക്ക് കണ്ടില്ലെങ്കില്‍അന്നെന്റെ ഹൃദയം ഏറെ വേദനിച്ചിരുന്നു.സത്യം പറഞ്ഞാല്‍ അന്ന് ഞാന്‍ കോളേജില്‍ വന്നിരുന്നത് തന്നെ നിന്നെകാണാനായിരുന്നു.വയ്കുന്നേരം വീട്ടില്‍ പോയാല്‍ പിന്നെ രാവിലെ നിന്നെ കാണുന്നത് വരെയുള്ള നീണ്ടകാത്തിരുപ്പ് ...അപ്പോള്‍ നോട്ടു പുസ്തകത്താളില്‍ നിന്റെ പേര് ഞാന്‍ എത്ര തവണഎഴുതിയിട്ടുണ്ടെന്നോ...കണ്ണടച്ചാല്‍ സ്വപ്നങ്ങളിലും നിറയുന്നത് നീ മാത്രമായിരുന്നു.
പിന്നെ എന്തിനാണ് ഞാന്‍ അന്നെന്റെ ഹൃദയം നിനക്ക് മുന്നില്‍ തുറന്നത് ....? ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുലൈബ്രറിയുടെ ഇടനാഴിയില്‍ വച്ച് ഞാന്‍ എന്റെ പ്രണയം നിന്നോട് തുറന്നു പറഞ്ഞ നിമിഷം.
അന്ന് നീ മറുപടിയൊന്നും പറയാതെ ക്ലാസ്സിലേക്ക് ഓടിയതും ....ഞാന്‍ ക്ലാസ്സില്‍ കയറാതെ കുറെ നേരംലൈബ്രറിയില്‍ ഇരുന്നതും...
പിന്നെ ക്രിസ്മസിന് ഞാന്‍ തന്ന ആശംസാ കാര്‍ഡ്‌ നീയെനിക്ക് തിരിച്ചു തന്നു നിന്നെ നല്ലൊരു സുഹൃത്ത്തായികാണണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ദുഖിച്ചില്ല കാരണം ഒരു സുഹൃത്തയെന്കിലും നിന്നെ എനിക്ക് എന്നുംകാണാമല്ലോ എന്ന് ഞാന്‍ പ്രതീക്ഷിച്ചു.പക്ഷെ നിന്‍റെ സാമീപ്യവും കിളികൊന്ച്ചാല്‍ മൊഴിയും എന്നെന്നേക്കുമായിഎനിക്ക് നഷ്ടപ്പെടുകയാണെന്ന് ഞാന്‍ വ്യ്കിയാണ് അറിഞ്ഞത്.
നീയെന്നില്‍ നിന്നും മനപ്പൂര്‍വം അകലുകയായിരുന്നു. സാഹചര്യങ്ങള്‍ നിന്നെക്കൊണ്ടു അങ്ങനെ ചെയ്യിച്ചതാവാംഎങ്കിലും അതെനിക്ക് താങ്ങാവുന്നതിനപ്പുരമായിരുന്നു .എങ്കിലും ഞാന്‍ അതാരോടും പറഞ്ഞില്ല പുറമേപുഞ്ചിരിച്ചു...മനസ്സില്‍ .
കരഞ്ഞു
നീയെന്നില്‍ നിന്നും പൂര്‍ണമായും അകന്ന്നുപോയി എന്ന് മനസ്സിലായപ്പോള്‍ ഞാനും എല്ലാം മറക്കാന്‍ശ്രമിക്കുകയായിരുന്നു.മറവി നല്ലൊരു മരുന്നാണ് അല്ലെങ്കില്‍ ഞാനിപ്പൊഴൊരു ഭ്രാന്തനായി മാറിയേനെ. ജീവിതത്തെക്കുറിച്ചുള്ള നിന്‍റെ സ്വപ്‌നങ്ങള്‍ ,പ്രതീക്ഷകള്‍ അതിനെല്ലാം ഞാന്‍ ഒരു തടസ്സമാകുകയാണെന്ന് എനിക്ക്തോന്നി ...അത് കൊണ്ടാണ് ഞാന്‍ നിന്നില്‍ നിന്നും അന്ന് ഒഴിഞ്ഞു മാറി
നടന്നത്.
നിനക്കൊര്‍മയുണ്ടോ അവസാനം ക്ലാസ്സ് തീര്‍ന്ന് നാം പിരിയാന്‍ നേരം ഓട്ടോ ഗ്രഫിന്റെ താളില്‍ ചുവന്ന മഷി കൊണ്ടു നീയെഴുതിയവാക്കുകള്‍ .....? പിന്നീട് ഒരു പാടു തവണ തവണ താളും നെഞ്ചോട്‌ ചേര്‍ത്ത് ഞാന്‍ കിടന്നിട്ടുണ്ട്.
പരീക്ഷ തീര്‍ന്നു.ഞാന്‍ കോളേജിനോട് വിട പറഞ്ഞു ,നിന്നോടും.പിന്നീട് നിന്നെ ഞാന്‍ കണ്ടിരുന്നത്‌ സ്വപ്നങ്ങളില്‍ മാത്രമായിരുന്നു.ഒടുവില്‍ സ്വപ്നങ്ങളും എന്നെ ഉപേക്ഷിച്ചു . ഇപ്പോള്‍ ഓര്‍മകളെക്കാള്‍ ആത്മാര്‍ത്ഥത മറവിക്കാണ്. അതെന്നെ ഉറങ്ങാന്‍ അനുവദിക്കാറുണ്ട് .
ഞാനും സ്വപ്നങളില്ലാത്ത എന്‍റെ ജീവിതവും പിന്നെയും ഒരുപാടു ദൂരം സഞ്ചരിച്ചു. ഇതിനിടയിലെപ്പോഴോ ആരോ പറഞ്ഞറിഞ്ഞു നീ വിവാഹിതയായെന്നും സുഖമായി ജീവിക്കുന്നുവെന്നും. ഞാന്‍ സന്തോഷിച്ചു .കാരണം നിന്‍റെ സന്തോഷം മാത്രമായിരുന്നു എന്‍റെയും സന്തോഷം.
എല്ലാം മറക്കാന്‍ ശ്രമിക്കുന്ന ഞാന്‍ പിന്നെ ഇപ്പോള്‍ എന്തിന് ഇങ്ങനെയെല്ലാം എഴുതി എന്ന് ചോദിച്ചാല്‍ ...ഒരാഴ്ചക്ക് മുന്‍പ് എന്‍റെ ഓര്‍ക്കുട്ട് പ്രൊഫൈലിന്റെ സന്ദര്‍ശക ലിസ്റ്റില്‍ ഞാന്‍ നിന്‍റെ പേരും കണ്ടു .ക്ഷമിക്കുക അതെന്നെ എല്ലാം ഓര്‍മിപ്പിച്ചു .നീ സന്തോഷത്തോടെയിരിക്കുക നിന്‍റെ രാജവീഥികളില്‍ ഒരിക്കലും ഒരു യാചകനായിപ്പോലും എന്നെ നീ ഇനി കണ്ടു മുട്ടില്ല .

9 comments:

ഹന്‍ല്ലലത്ത് Hanllalath said...

നഷ്ടങ്ങളുടെ വേദനകള്‍...
ഫോണ്ട് അല്പം വലുതാക്കിക്കൂടെ..?

പ്രജീഷ് said...

അഭി....നീ എല്ലാം മനസ്സില്‍ ഒതുക്കി ഞങ്ങളോട് പോലും പറയാതെ.....


കൊള്ളാം....അനുഭവങ്ങള്‍ എഴുതിയ ഈ ബ്ലൊഗ്......

കല്യാണിക്കുട്ടി said...

kollaam mounapranayam nannaayirikkunnu.............

മഞ്ഞുതുള്ളി said...

"മറവി നല്ലൊരു മരുന്നാണ് അല്ലെങ്കില്‍ ഞാനിപ്പൊഴൊരു ഭ്രാന്തനായി മാറിയേനെ"

nalla varikal..ashamsakal

anupama said...

this is life.you said it and it's over!what about her?she may not be a blogger.
think for a bright future only then,you can give the red rose to the girl who waits for you.
wait patiently.......
sasneham,
anu

my camera said...

ഒരു പ്രണയത്തിന്‍റെ പൂകാലം കടം തനു പോയ ആ പെണ്‍കുട്ടിക്ക് വേണ്ടി,,,,,,,,,

pranayathinte kavalkaran said...

ഒരു പ്രണയ കഥയുടെ അന്ത്യം എല്ലായ്പ്പോഴും ദുരന്തം ആയിരിക്കും..
നായകനോ നായികക്കോ ക്യാന്‍സര്‍..
നായകന്റെ മരണം..
നായികയുടെ വിവാഹം എല്ലാം...
എന്നാല്‍ നായകനും നായികയും വിവാഹിതരായാല്‍ അതു ശുഭം
പക്ഷെ ജീവിതത്തില്‍ നേരെ തിരിച്ചാണു കൂട്ടുകാരാ..
നായകന്റെയും നായികയുടെയും വിവാഹമാണു ഏറ്റവും വലിയ ദുരന്തം..

Anas Mohamed said...
This comment has been removed by the author.
Anas Mohamed said...

Good mann..good !!!....
like the saying "Love is so short, forgetting is so long." (Pablo Neruda.)
All the best...
But You Could have mention At least your name in your profile...hope you will add it soon...