Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Jun 20, 2009

കലെടോസ്കൊപിലെ വളപ്പൊട്ടുകള്‍


പ്രണയം കലെടോസ്കൊപ്‌ പോലെയാണ്.ഒരു വളപ്പൊട്ടിനെ ഒരുപാടു വര്‍ണങ്ങളുള്ള മഴവില്ലാക്കും.പിന്നെ വര്‍ണങ്ങള്‍ സ്വപ്നങ്ങളും സ്വപ്‌നങ്ങള്‍ ആഗ്രഹങ്ങളുമാകും.സ്വന്തമാക്കാന്‍ശ്രമിക്കുമ്പോള്‍ ഒരു ഓന്തിനെ പോലെ നിറം മാറും.
വെറുമൊരു
വളപ്പൊട്ട് മാത്രമാണെന്ന് തിരിച്ചറിയുമ്പോഴേക്കും അത് ഹൃദയത്തില്‍ ഒരുപാടു മുറിവുകള്‍ തീത്ത് കലെടെസ്കൊപിനകത്തിരുന്നു പരിഹസിച്ചു ചിരിക്കും.
നെഞ്ചില്‍
തറച്ച വളപ്പൊട്ടുകള്‍ എന്നുംവേദനിപ്പിച്ചുകൊണ്ടിരിക്കും.
കരയാന്‍
ശ്രമിക്കുമ്പോള്‍ അറിയും കണ്ണിലും വളപ്പൊട്ടുകള്‍ ആഴ്ന്നിരങ്ങിയിരിക്കുന്നുവെന്ന് .
എങ്കിലും
എനിക്കിപ്പോഴും കലെടോസ്കോപിലൂടെ വളപ്പൊട്ടുകളെ നോക്കാനിഷ്ടമാണ്.

കണ്ണീരും തൂവാലയും



കണ്ണീരും
തൂവാലയും തമ്മില്‍ പ്രണയമുണ്ടോ....?

മഴയും കുടയും തമ്മില്‍ പ്രണയമുണ്ടോ....?

വെള്ളവും തീയും തമ്മില്‍ പ്രണയമുണ്ടോ...?

എങ്കില്‍ നീയും ഞാനും തമ്മില്‍ പ്രണയമുണ്ട്.

Jun 19, 2009

മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.


റവി എന്നത് ഓര്‍ക്കാനിഷ്ടപെടാത്ത കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ മനുഷ്യന്‍ കണ്ടു പിടിച്ച ഒരു വാക്കാണ്‌.സത്യത്തില്‍ അങ്ങനെയൊന്നില്ല .ആരും ഒന്നും മറക്കുന്നില്ല.ചിലപ്പോള്‍ ചില കാര്യങ്ങള്‍ മനപ്പൂര്‍വം ഓര്‍മിക്കാതിരിക്കാന്‍ ശ്രമിക്കും. അത് മറവിയല്ല .ഞാനും അങ്ങനെ പലതും മറന്നെന്നു നടിച്ചു നടന്നിട്ടുണ്ട്,പലപ്പോഴും.പക്ഷെ അങ്ങനെ ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കുന്ന പലതും സ്വപ്നങ്ങളായി പല രാത്രികളിലും,ചിലപ്പോള്‍ പകല്‍ പോലും എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്.
കണ്ട സ്വപ്നങ്ങളെ ചികഞ്ഞെടുത്തു പരിശോധിക്കുക എന്നത് എന്‍റെയൊരുശീലമായിരുന്നു.പലപ്പോഴും കഴിഞ്ഞ കാലമോ എവിടെയെങ്കിലും വച്ചു കണ്ടു മനസ്സില്‍ പതിഞ്ഞ മുഖങ്ങളോ ,സിനിമയിലെയോ വായിച്ച നോവലുകളിലെയോ കഥാപാത്രങ്ങളോ ഒക്കെയാവും സ്വപ്നങ്ങളിലേയും അഭിനേതാക്കള്‍.
ചിലപ്പോള്‍ മാത്രം സ്വപ്നവും യാധാര്‍ത്യങ്ങളും കൂടിക്കുഴഞ്ഞു തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്.പക്ഷെ
അത് വളരെ അപൂര്‍വ്വം മാത്രം സംഭവിക്കുന്നതാണ്. ഇന്നലെ ഞാന്‍ അങ്ങനെയൊരു സ്വപ്നം കണ്ടു.
പതിവു പോലെ വൈകിയാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്.പുറത്തു നല്ല മഴപെയ്യുന്നുണ്ടായിരുന്നു,കൂടെ ഇടിമിന്നലും .മഴയുടെയും കാറ്റിന്‍റെയും ഇട കലര്‍ന്ന
ശബ്ദം ഒരു സംഗീതമായി
എനിക്ക് തോന്നി.എത്ര നേരം അതും ആസ്വദിച്ചു കിടന്നു എന്നറിയില്ല ,ഇതിനിടയിലെപ്പോഴോ ഞാന്‍ ഉറക്കത്തിലേക്ക് ആഴ്ന്നുപോയിരുന്നു.

രാത്രി
...ഞാനൊരു ബസില്‍ യാത്ര ചെയ്യുകയാണ്.ചെറിയ ചാറല്‍മഴയുണ്ട്.റോഡിനിരുവശവും മരങ്ങളാണ്.ഇടയ്ക്കിടയ്ക്ക് ക്യാമറയുടെ ഫ്ലാഷ് പോലെ ഇടിമിന്നല്‍ .
അത് വിജനമായ റോഡിനെ കൂടുതല്‍ വ്യക്തമാക്കി. ഇടയ്ക്കിടെ റാന്തല്‍ തൂക്കിയ പോലെ മഞ്ഞ നിറത്തില്‍ കത്തുന്ന വഴി വിളക്കുകളിലേക്ക് ഈയാംപാറ്റകള്‍ പറന്നടുക്കുന്നു.ചിലത് ചിറകു തളര്‍ന്നു വീഴുന്നു.ഞാന്‍ പുറത്തേക്ക് തന്നെ നോക്കിയിരുന്നു.
ആദ്യമായാണ്‌ വഴിക്ക് വരുന്നത്. ഇനി എത്ര നേരം യാത്രചെയ്യണമായിരിക്കും...? അറിയില്ല .ഞാന്‍ വാച്ചിലേക്ക് നോക്കി ,ഇരുട്ടാണ്‌ ഒന്നും കാണുന്നില്ല.ഞാന്‍ അടുത്ത മിന്നലിനായി കാത്തിരുന്നു സമയം നോക്കാന്‍ .
പെട്ടെന്നൊരു മിന്നലുണ്ടായി ഒപ്പം ഗംഭീര ശബ്ദവും.ഞാന്‍ പെട്ടെന്ന് പുറത്തേയ്ക്കുള്ള നോട്ടം പിന്‍വലിച്ചു .ഇടിയുടെ ശബ്ദത്തില്‍ ഞാന്‍ ചെറുതായൊന്നു ഞെട്ടിപ്പോയി എന്നതാണ് സത്യം. അപ്പോഴാണ് എന്റെ അടുത്തിരിക്കുന്നയാളെ ശ്രദ്ധിച്ചത്.അതൊരു പെണ്‍കുട്ടിയാണ്.അവള്‍ ഉറങ്ങുകയാണ്.അല്ല അവള്‍ കണ്ണടച്ചിരുന്നു കരയുകയാണ്. കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ട്.മിന്നലിന്റെ വെട്ടത്തില്‍ ഒരിക്കലെ ഞാനാ മുഖം കണ്ടുള്ളൂ .ഇടയ്ക്കവള്‍ ഒന്നു നെടുവീര്‍പ്പിട്ടു.പുറത്തെ മഴയോ ഇടിമിന്നലോ അടുത്തിരിക്കുന്നവരെയോ ഒന്നും അവള്‍ ശ്രദ്ധിക്കുന്നതെയില്ല. പക്ഷേ അപ്പോള്‍ മുതല്‍ ഞാന്‍ അവളെ ശ്രദ്ധിച്ചു തുടങ്ങുകയായിരുന്നു .പിന്നെയോരോ മിന്നലിലും ഞാന്‍ അവളെ കണ്ടു. ഞാന്‍ ഇതു വരെ എവിടെയും കാണാത്ത എന്തോ ഒരു പ്രത്യേകത അവളുടെ മുഖത്ത്‌ ഉണ്ടെന്നെനിക്ക് തോന്നി. അലസമായി മുഖത്തേക്കു വീണു കിടക്കുന്ന മുടി,പാതിയടഞ്ഞ മിഴികള്‍ ,കവിളില്‍ കണ്ണീര്‍ ചാലുകള്‍ ഉണങ്ങിപ്പിടിച്ചിരിക്കുന്നു. വിഷാദ ഭാവം ആണെങ്കിലും ആ മുഖത്ത് എന്തോ ഒരു ചൈതന്യമില്ലേ.... ?
പെട്ടെന്ന് ബസ്സ് നിന്നു.ബസിലെ ബള്‍ബുകള്‍ പ്രകാശിച്ചു.അവള്‍ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു തൂവാലയെടുത്ത്‌ കണ്ണ് തുടച്ചു.ഇടതു കൈ കൊണ്ടു മുടി മാടിയൊതുക്കി.ഞാന്‍ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു.അതവള്‍ കണ്ടെന്നു തോന്നുന്നു.അവള്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു.കാര്‍മേഘങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായുണ്ടായ മഴവില്ലുപോലെയായിരുന്നു ദുഖാര്‍ത്തമായ ആ മുഖത്തുണ്ടായ പുഞ്ചിരി.
(തുടരും)

Jan 22, 2009

ഒരു പോളിടെക്നിക് പ്രണയകഥ




കലാലയം..., മിക്കവാറും പ്രണയങ്ങള്‍ പിറക്കുന്നതും പൂത്തുതളിര്‍ക്കുന്നതും കലാലയങ്ങളില്‍ വച്ചാണ്.അതില്‍ കുറെയൊക്കെ അവിടെത്തന്നെ കുഴിച്ചുമൂടപ്പെടുകയും ചെയ്യും എന്നത് മറ്റൊരു യഥാര്‍ത്ഥ്യം.

ഞാന്‍ പറയാന്‍ പോകുന്നത് ഒരു കലാലയ പ്രണയത്തെക്കുറിച്ചല്ല .

കാരണം പോളി ടെക്നിക് നെ കലാലയമായി പരിഗണിക്കാമോ എന്ന് എനിക്കറിയില്ല. കാരണം അവിടെ എല്ലാവരും സിലബസ് എന്ന ബാധയേറ്റവരാണ് .പ്രണയിക്കാന്‍ ആര്‍ക്കും സമയമില്ല
അവരുടെയെല്ലാം മനസ്സില്‍ ഭാവിയെക്കുറിച്ചുള്ള ആവലാതിയാണ്‌.
ആദ്യവര്‍ഷം ഡിപ്ലോമ പഠനം കൈപ്പേറി കഷായമായി തോന്നിയിരുന്നു. കാരണം പഠിച്ചതില്‍ നിന്നും വ്യതസ്തമായി
എല്ലാം എഞ്ചിനീയറിംഗ് subjects ആണ് . ഒരുവിധം പഠിപ്പിക്കുന്നത്‌ മനസ്സിലായി വരുമ്പോളേക്കും പഠിപ്പിച്ചിരുന്ന guest lecturer സ്ഥലം മാറി പ്പോയിട്ടുണ്ടാവും പിന്നെ വരുന്ന ആള്‍ പഠിപ്പിക്കുന്നത്‌ മറ്റൊരു രീതിയിലായിരിക്കും.അതിനോട് പൊരുത്തപ്പെട്ടു വരുമ്പോള്‍ വീണ്ടും ഇതു തന്നെ സ്തിഥി .പിന്നെ assignment, lab record ഇതൊക്കെ എഴുതിതീര്‍നാല്‍ love letter എഴുതാന്‍ എവിടെ സമയം..?
ഞാന്‍ ഇത്രയും പറഞ്ഞതു സാധാരണ പോളി ടെക്നിക് സ്ടുടെന്റ്സിനെ കുറിച്ചാണ് .പക്ഷെ ഞങ്ങള്‍ അങ്ങനെയായിരുന്നില്ല. കുറച്ചു വ്യതസ്തരായിരുന്നു...!


ഞങ്ങളുടെ പോളി ടെക്നിക് തൃശൂര്‍ നഗരത്തില്‍ തന്നെയാണ്. 'Maharaja's technological institute'. പണ്ടു രാജ ഭരണ കാലത്തോ മറ്റോ സ്ഥാപിച്ചതാണ്.
ഇപ്പോള്‍ പുതുമയുടെ മുഖം മൂടി അണിഞ്ഞിട്ടുണ്ടെങ്കിലും, പഴമ പൂര്‍ണമായും വിട്ടകന്നിട്ടില്ല.നേരെ opposit തൃശൂര്‍ മൃഗശാല,ഇടതു വശത്ത് YWCA,വലതു വശത്ത് holy family girls high school.
ചുരുക്കി പറഞ്ഞാല്‍ നേരം പോക്കിനുള്ള വഴികള്‍ ഉണ്ടായിരുന്നെന്നര്‍ത്ഥം.





( കഥയും ഇതിലെ കഥാപാത്രങ്ങളും സാങ്കല്പികമല്ല.ഇതിലെ കഥാപാത്രങ്ങള്‍ക്ക് ആരെങ്കിലുമായി സാദൃശ്യം തോന്നുന്നുവെങ്കില്‍ ക്ഷമിക്കുക അത് ഇവര്‍
തന്നെയാണ്.)


എഴുതിക്കൊണ്ടിരിക്കുന്നു.....

..........തുടര്‍ന്നും വായിക്കുക ........